)
തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് അഞ്ചു വയസ്സുകാരി തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റു. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ കുട്ടിയ്ക്ക് ചികിത്സ നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.