കൊച്ചി: മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. എറണാകുളം പറവൂർ നീണ്ടൂരിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് തുന്നിച്ചേർത്തത്.
ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നുവയസുകാരി. ഈ സമയത്താണ് കുട്ടിയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ചത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തതിന് പിന്നാലെ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ആവശ്യമാണെന്നാണ് വിവരം. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









