കേരളത്തിന് അപമാനം;നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീട്ടിന് നേര്‍ക്ക്‌ ആക്രമണം;കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി!

പത്തനംതിട്ട തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച

Updated: Apr 8, 2020, 11:07 PM IST
കേരളത്തിന് അപമാനം;നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീട്ടിന് നേര്‍ക്ക്‌ ആക്രമണം;കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി!

തിരുവനന്തപുരം:പത്തനംതിട്ട തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച
മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ഇതിനായി പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാര്‍ഥി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.കുട്ടിയുടെ കുടുംബത്തിനെതിരെ സോഷ്യല്‍ മീഡിയ
യില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.കുട്ടിയുടെ പിതാവിന് നേരെ വധ ഭീഷണിയും ഉണ്ടായി,ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് 
പരാതി നല്‍കി,ഇതിന് പിന്നാലെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായി,ഈ സംഭവത്തിലാണ് മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് 
നിര്‍ദേശം നല്‍കിയെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പോലീസിനൊപ്പം നാട്ടുകാരും ഇത്തരം സംഭവങ്ങളില്‍ കുത്സിത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ രംഗത്ത് വരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ 
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഏത് പാര്‍ട്ടിക്കാരായാലും ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണം എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.