ഫൂ​ള്‍ ആ​ക്കാ​ന്‍ നോ​ക്ക​ല്ലേ, പ​ണി​കി​ട്ടും... മു​ന്ന​റി​യി​പ്പു​മാ​യി ഡിജിപി

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ്, lock down വിഷയങ്ങളില്‍  വ്യാജ സന്ദേശങ്ങള്‍ കൈമാറിയാല്‍  കളി മാറും ... 

Updated: Mar 31, 2020, 08:58 PM IST
ഫൂ​ള്‍ ആ​ക്കാ​ന്‍ നോ​ക്ക​ല്ലേ, പ​ണി​കി​ട്ടും... മു​ന്ന​റി​യി​പ്പു​മാ​യി ഡിജിപി

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ്, lock down വിഷയങ്ങളില്‍  വ്യാജ സന്ദേശങ്ങള്‍ കൈമാറിയാല്‍  കളി മാറും ... 

വ്യജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്  ബെഹ് റ മുന്നറിയിപ്പ് നല്‍കി.

'സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും. സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്',  ബെഹ് റ അറിയിച്ചു.

ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റുകളായ 9497900112, 9497900121,1090 എന്നിവയില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം.

അതേസമയം,  ഏ​പ്രി​ല്‍ ഫൂ​ളെന്ന പേ​രി​ല്‍, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും  ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.