തിരഞ്ഞെടുപ്പില്‍ മദ്യം ഒഴുകുന്നത് തടയാന്‍ കര്‍ശന സംവിധാനം!!

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മദ്യം ഒഴുകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍!!

Last Updated : Apr 20, 2019, 06:14 PM IST
തിരഞ്ഞെടുപ്പില്‍ മദ്യം ഒഴുകുന്നത് തടയാന്‍ കര്‍ശന സംവിധാനം!!

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മദ്യം ഒഴുകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍!!

നാളെ മുതല്‍ രണ്ടര ദിവസം മദ്യം ലഭിക്കില്ല. ബിവറേജസ് കോര്‍പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മദ്യ വില്‍പന കേന്ദ്രങ്ങളും ബാര്‍ ഹോട്ടലുകളും തയാഞ്ഞെടുപ്പ് പ്രമാണിച്ച് അടച്ചിടും. 

എന്നാല്‍ ഈ ദിവസങ്ങളില്‍ മദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസും എക്‌സൈസും നല്‍കുന്ന സൂചന. 

തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ മദ്യ വില്‍പന സംബന്ധിച്ച്‌  എക്‌സൈസ് വകുപ്പ് പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ മുഖേന ജില്ലാ വരണാധികാരിയായ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട്‌ കൈമാറുന്നത്.

അതേസമയം മദ്യ വില്‍പന ശാലകളില്‍ നിന്നും ഒരുമിച്ച്‌ മദ്യം വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്.  സംശയം തോന്നുന്നവരെ രഹസ്യമായി മഫ്തിയില്‍ പിന്തുടരാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. അതിര്‍ത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതായത്, സര്‍ക്കാര്‍ മദ്യപാനികളോട് രാജ്യത്തിനുവേണ്ടി രണ്ടര ദിവസത്തെ സഹനം ആവശ്യപ്പെടുകയാണ്.... 

 

Trending News