തിരുവനന്തപുരം: കാട്ടാക്കട വിഗ്യാൻ കോളേജിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. രണ്ടാം വർഷം ബിബിഎ വിദ്യാർത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മർദ്ദനമേറ്റത്. ബികോം ഡിപാർട്മെന്റിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ക്രിസ്റ്റോ ദേവിനെ മർദ്ദിച്ചത്.
സുഹൃത്തുക്കൾ ആയിരുന്ന ഇവരുമായി ക്രിസ്റ്റോ അകന്നു. തുടർന്ന് മറ്റു സുഹൃത്തുക്കളുമായി നടന്നതാണ് ആക്രമണത്തിന് കാരണം. പരീക്ഷ കഴിഞ്ഞ് ഒറ്റയ്ക്ക് പോകുകയായിരുന്ന ക്രിസ്റ്റോയെ അർജുൻ, അനന്തൻ, റോഹൻ എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മുഖത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റോ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









