)
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതിൽ വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിൻ്റെയും മകൾ നിസിമോൾ ആണ് മരിച്ചത്. പുന്നല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
നിസിമോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. അച്ഛൻ്റെ രക്ഷാകർത്താക്കൾക്കൊപ്പമാണ് പിന്നീട് കുട്ടി താമസിച്ച് വന്നത്. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ രെസിമോൻ ആണ് സഹോദരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.