Student Death Nilambur: തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് മന്ത്രി എകെ ശശീന്ദ്രൻ.

തിരുവനന്തപുരം: പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് നിലമ്പൂരിൽ വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നാണ് പറഞ്ഞത്. കിട്ടിയ അവസരം യുഡിഎഫ് മുതലെടുത്തു. പ്രതിഷേധം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. മരണത്തിൽ ഗൂഢാലോചന നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും ഒറ്റപ്പെടുത്തി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
പ്രദേശവാസികൾ വാർത്തകളിൽ രാവിലെ അത്തരം ഒരു ഫെൻസിങ് അവിടെ ഇല്ലായിരുന്നുവെന്ന് പറഞ്ഞത് താൻ ആവർത്തിക്കുകയായിരുന്നു. മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും അതിന് പിന്നാലെ നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി തിരഞ്ഞെടുപ്പിന് ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. തന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്ന വാദവും എകെ ശശീന്ദ്രൻ തള്ളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.