Drown death: വിഴിഞ്ഞം അടിമലത്തുറയിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരു മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തിരച്ചിൽ

Student Drown To Death: രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 03:37 PM IST
  • കാഞ്ഞിരംകുളം കെഎൻഎം ഗവൺമെന്റ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്
  • വെങ്ങാനൂർ പനങ്ങോട് സ്വദേശി ജീവൻ (24) തിരുവനന്തപുരം പാറ്റൂർ സ്വദേശി ശ്രീ പാർത്ഥസാരഥി (24) എന്നിവരാണ് അപകടത്തിൽപ്പെട്ടത്
Drown death: വിഴിഞ്ഞം അടിമലത്തുറയിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരു മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തിരച്ചിൽ

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

Add Zee News as a Preferred Source

മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കാഞ്ഞിരംകുളം കെഎൻഎം ഗവൺമെന്റ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വെങ്ങാനൂർ പനങ്ങോട് സ്വദേശി ജീവൻ (24) തിരുവനന്തപുരം പാറ്റൂർ സ്വദേശി ശ്രീ പാർത്ഥസാരഥി (24) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

 ALSO READ: എംബിഎ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ജീവന്റെ മൃതദേഹം കണ്ടുകിട്ടി. പാർത്ഥസാരഥിക്കായി തിരച്ചിൽ തുടരുന്നു. സുഹൃത്തുക്കളായ ഇവർ ഇവിടെ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് ആയിരുന്നു അപകടം. വിഴിഞ്ഞം കോസ്റ്റ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു. ജീവന്റെ മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News