)
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെയ്യാർ ഭൂതത്താൻകടവിൽ പന്ത് എടുക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ചായിക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജി, ആശ ദമ്പതികളുടെ മകൻ അശ്വിൻ ഷാജി (14) ആണ് മരിച്ചത്.
കാട്ടാക്കട പ്ലാവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പന്ത് ആറ്റിലേക്ക് വീണതിനെ തുടർന്ന് അശ്വിൻ പന്ത് എടുക്കാൻ ആറ്റിൽ ഇറങ്ങുകയായിരുന്നു.
ആഴമേറിയ ഭാഗമായതിനാൽ അശ്വിൻ മുങ്ങിത്താഴുകയായിരുന്നു. അതേ സമയം മറ്റ് കുട്ടികൾ ആറ്റിൽ ഇറങ്ങരുതെന്ന് അശ്വിനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടി ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി. അശ്വിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.