പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്തെത്തി. ഒറ്റപ്പാലം വരോട് പുതിയ കോവിലകത്ത് രാജേഷിന്റെ മകൾ രുദ്ര (16) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ സഹപാഠികൾ ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് രുദ്ര റാഗിങ് നേരിട്ടിരുന്നതായും ഇതിന്റെ ഭയത്തിലായിരുന്നു മകളെന്നും അച്ഛൻ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
സംഭവം ആത്മഹത്യയാണെന്നാണ് നോർത്ത് പോലീസ് വ്യക്തമാക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, കുടുംബം ഉന്നയിക്കുന്ന റാഗിങ് ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









