Student Found Dead: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; പഠിച്ചതൊന്നും ഓർമ്മിക്കാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Thiruvananthapuram News: വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ദർശൻ. പരീക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 06:22 PM IST
  • എല്ലാം പഠിച്ചു റിവിഷനും കഴിഞ്ഞെങ്കിലും ഒന്നും ഓർമ്മിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്
  • കിടപ്പുമുറിയിലെ മേശയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്
Student Found Dead: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; പഠിച്ചതൊന്നും ഓർമ്മിക്കാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. ദർശനീയം വീട്ടിൽ രതീഷിന്റെ ദർശൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ദർശൻ.

Add Zee News as a Preferred Source

തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് രാവിലെ ദർശനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദർശൻ ഏകമകനായിരുന്നു. പരീക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. എല്ലാം പഠിച്ചു റിവിഷനും കഴിഞ്ഞെങ്കിലും ഒന്നും ഓർമ്മിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്.

കിടപ്പുമുറിയിലെ മേശയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ഒരു കാര്യത്തിലും തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല, ബുദ്ധിമുട്ടിച്ചിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിനഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നുവെന്നും എന്റെ കൂട്ടുകാർ സിനിമയിൽ കാണുന്നത് പോലെ വലിയ ആൾക്കാരാകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News