തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവ്വാറിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ചാംപഴിഞ്ഞി ആയിരംതൈയിൽ ജോസ് രാജിന്റെയും ബീനയുടേയും മകൾ അശ്വതി മരിയയെ (15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അശ്വതി മരിയ സഹോദരനെ കാണാൻ ബന്ധുവീട്ടിൽ പോകാൻ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ അമ്മ പോകാൻ അനുവദിച്ചില്ല.
തുടർന്ന് കുട്ടി മുറിക്കകത്ത് കയറി കതകടച്ചു. ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെത്തുടർന്ന് നടത്തിയ പരിശാധനയിലാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അശ്വതി മരിയ. കെ.എസ്.ഇ.ബി ജീവനക്കാരനായ ജോസ് രാജ് ബീന ദമ്പതികളുടെ വളർത്തുമകളാണ് അശ്വതി മരിയ. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









