)
കോഴിക്കോട്: തെരുവ് നായകളുടെ ആക്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി. നാദാപുരം കല്ലാച്ചി വരിക്കോളിയിലാണ് സംഭവം. കല്ലാച്ചി സ്വദേശിനിയും വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ പെണ്‍കുട്ടിയാണ് തെരുവ് നായകളുടെ മുന്നില്‍ അകപ്പെട്ടു പോയത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നായകള്‍ വിദ്യാർത്ഥിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
കൈയ്യിലുണ്ടായിരുന്ന സ്കൂള്‍ ബാഗ് നായകള്‍ക്ക് നേരെ വലിച്ചെറിഞ്ഞ ശേഷം ഓടിയെങ്കിലും നായകള്‍ പെണ്‍കുട്ടിയെ കുറേ ദൂരം പിന്തുടര്ന്നു. ഒരു നായ ബാഗ് കടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. നാദാപുരം, കല്ലാച്ചി മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നതായും നാട്ടുകാർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.