ക്യാന്‍റീനില്‍ പാട്ടു പാടി: തര്‍ക്കം സംഘര്‍ഷമായി, വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു!!

രണ്ട് കുത്തുകളാണ് അഖിലിന്‍റെ ശരീരത്തില്‍ കണ്ടെത്താനായത്.

Last Updated : Jul 12, 2019, 03:16 PM IST
 ക്യാന്‍റീനില്‍ പാട്ടു പാടി: തര്‍ക്കം സംഘര്‍ഷമായി, വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു!!

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു. 

മൂന്നാം വര്‍ഷ ബി.എ.പൊളിറ്റിക്സ് വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. 

തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

രണ്ട് കുത്തുകളാണ് അഖിലിന്‍റെ ശരീരത്തില്‍ കണ്ടെത്താനായത്. എന്നാല്‍, മുറിവുകളുടെ ആഴം വ്യക്തമല്ല. ആഴം തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണ൦. അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിലവില്‍ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികാരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു

Trending News