Students Attack: മാനന്തവാടിയിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് സഹപാഠികൾ

Students Attack Wayanad: ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപത്ത് വച്ച് വിദ്യാർഥികൾ മറ്റൊരു വിദ്യാർഥിയെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 02:11 PM IST
  • കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
  • സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Students Attack: മാനന്തവാടിയിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് സഹപാഠികൾ

വയനാട്: മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മാനന്തവാടി അഞ്ചാംമൈലിൽ അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപത്ത് വച്ച് വിദ്യാർഥികൾ മറ്റൊരു വിദ്യാർഥിയെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Add Zee News as a Preferred Source

മർദ്ദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. വിദ്യാർഥിയുടെ മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.

കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് ബാക്കാ ​ഗ്രൗണ്ട് റിപ്പോർട്ട് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News