വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം: മൗണ്ട് സിയോണ്‍കോളേജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

അടൂര്‍ ഏനാടിമംഗലം മൗണ്ട് സിയോണ്‍ കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കോളജ് അധികൃതരുടെ തുടര്‍ച്ചയായ ശകാരത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ആരോപണത്തെ തുടര്‍ന്നാണ്‌ നടപടി.

Last Updated : Jun 27, 2016, 07:31 PM IST
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം:  മൗണ്ട് സിയോണ്‍കോളേജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

അടൂര്‍: അടൂര്‍ ഏനാടിമംഗലം മൗണ്ട് സിയോണ്‍ കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കോളജ് അധികൃതരുടെ തുടര്‍ച്ചയായ ശകാരത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ആരോപണത്തെ തുടര്‍ന്നാണ്‌ നടപടി.

മൗണ്ട് സിയോണ്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എസ്. സി നഴ്സിങ് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വൈകിട്ടാണ് ആത്മഹത്യാശ്രമം നടത്തിയത്. അധ്യാപകര്‍ കുട്ടിയെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുവെന്ന് രക്ഷിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പഠനത്തിന്‍റെ ഭാഗമായി ആര്‍.ടി.സിയില്‍ നടന്ന പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് സുഖമില്ലാതാകുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധ്യാപകര്‍ വിസമ്മതിച്ചെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

പരിശീലനം കഴിഞ്ഞ് ഞായറാഴ്ച തിരികെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

Trending News