Kerala Rain Alert: കേരളത്തിൽ വേനൽമഴയിൽ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത, മുന്നറിയിപ്പ്; ഏപ്രിൽ നാല് വരെ മഴ ശക്തം

Landslide Alert Kerala: വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 10:21 AM IST
  • ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിലിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പിൽ വ്യക്തമാക്കി
Kerala Rain Alert: കേരളത്തിൽ വേനൽമഴയിൽ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത, മുന്നറിയിപ്പ്; ഏപ്രിൽ നാല് വരെ മഴ ശക്തം

തിരുവനന്തപുരം: ഏപ്രിലിൽ വേനൽമഴയിൽ കേരളത്തിലെയും കർണാടകയിലെയും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ ശക്തമാകും. വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.

Add Zee News as a Preferred Source

ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിലിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര മുന്നറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും.

ALSO READ: സംസ്ഥാനത്ത്‌ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. സാധാരണ നിലയിലുള്ള മഴ ലഭിക്കും. എങ്കിലും ഇന്ത്യയിലെ മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ ഈ മാസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മൂന്നാം തിയതിയും ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ നാലിന് തൃശൂർ, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News