Pocso Case: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Pocso Case: നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലാണ് മുൻകൂർ ജാമ്യം

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 04:32 PM IST
  • അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
  • കേസിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
  • അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു
Pocso Case: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലാണ് മുൻകൂർ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കേസിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

Add Zee News as a Preferred Source

ജാമ്യവ്യവസ്ഥ ലംഘിച്ചാ‌ൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാം. കേസ് അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിൽ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്ന് പറഞ്ഞ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇതിനിടെ കോഴിക്കോട് പോക്സോ കോടതിയിൽ ജൂലൈ 12ന് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലുമ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല. ഇതിനി പിന്നാലെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News