ശബരിമല ഹര്‍ജി 22ന് പരിഗണിക്കില്ല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

Last Updated : Jan 15, 2019, 11:27 AM IST
ശബരിമല ഹര്‍ജി 22ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. 

ശബരിമല വിഷയത്തില്‍ നിരവധി റിവ്യൂ ഹര്‍ജികളാണ് പരിഗണനയിലുള്ളത്. ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്‍റെ തീരുമാനം.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഭരണഘടന ബഞ്ച് ജനുവരി 22ന് പരിഗണിക്കുമെന്നും എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ച സെപ്റ്റംബര്‍ 28ലെ ഭരണഘടന ബഞ്ചിന്‍റെ വിധിയും ഉത്തരവും സ്റ്റേ ചെയ്യുന്നില്ലെന്നുമായിരുന്നു നേരത്തെ കേസ് പരിഗണിച്ച വേളയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നത്.

 

 

Trending News