)
ഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും. എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരും, മുസ്ലീം ലീഗും, സിപിഎം അടക്കമുള്ള പാർട്ടികൾ നകിയ ഹർജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് വിശദവാദം കേൾക്കുക.
മുസ്ലീം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ, തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിസന്ധി നേരിടുന്നതായി പറഞ്ഞു.ബിഎൽഒയുടെ ആത്മഹത്യ അടക്കം ഹർജിയിൽ ഉൾപ്പടുത്തിയിട്ടുള്ളതായി ഹാരിസ് പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേരളം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഹർജി വേഗം പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.