Suresh Gopi: സുരേഷ് ഗോപി നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്
ന്യൂഡല്‍ഹി: കേന്ദ്ര നാളികേര വികസനബോർഡ് അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്.
നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ അറിയിച്ച്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.
ALSO READ: Kerala Assembly Election 2021: സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ Suresh Gopi ആശുപത്രിയിൽ
കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്നുമൊരു തെങ്ങുറപ്പ് എന്നായിരുന്നു സുരേഷ് ഗോപി ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.