close

News WrapGet Handpicked Stories from our editors directly to your mailbox

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല: സുരേഷ് ഗോപി

കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ചു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

Updated: Apr 7, 2019, 11:04 AM IST
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല: സുരേഷ് ഗോപി

തൃശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടിയസംഭവത്തില്‍ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. മാത്രമല്ല കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ചു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് സുരേഷ് ഗോപിക്ക് കളക്ടര്‍ അനുപമയുടെ നോട്ടീസ് ഉണ്ടായിരുന്നു. അതിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

സംഭവത്തില്‍ സുരേഷ് ഗോപി പറഞ്ഞത്, ഇഷ്ടദേവന്‍റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്‍റെ ഗതികേടാണെന്നും, ഇതിന് മറുപടി ജനങ്ങള്‍ നല്‍കും എന്നുമാണ്. മാത്രമല്ല അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം പരിശോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ജില്ലാ കളക്ടർ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു