)
കൊച്ചി: നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തിയുണ്ടെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്നാണ് സുരേഷ് ഗോപി മറുപടി നൽകിയതെന്നും ബൈജു വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അങ്കമാലി ഇളവൂരിലുള്ള സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിൽ എത്തിയത്.
15 മിനിറ്റോളം വീട്ടിൽ സന്ദർശനം നടത്തി. സിസ്റ്റർ പ്രീതിയുടെ മാതാപിതാക്കളോടും സഹോദരനോടും സംസാരിച്ചു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവാദങ്ങൾക്കിടെ ബുധനാഴ്ചയാണ് സുരേഷ് ഗോപി തൃശൂരിൽ എത്തിയത്. വന്ദേഭാരത് ട്രെയിനിൽ തൃശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത് അപ്രതീക്ഷിതമായാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.