സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ മത്സ്യത്തൊഴിലാളികള്‍ കൈമാറും.  

Updated: Apr 3, 2019, 10:20 AM IST
സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന അദ്ദേഹം നാളെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷം തൃശൂരിലേക്ക് പോകും.

സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് അദ്ദേഹം പത്രക സമര്‍പ്പിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി വയനാട്ടിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 

നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ പിന്നോക്ക വിഭാഗത്തില്‍ നില്‍ക്കുന്നവര്‍ക്കായി ചെയ്യുന്നത്.