വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തി സസ്പെൻഷനിലായ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ സർക്കാരിന് ശുപാർശ നൽകി കളക്ടർ. എ പവിത്രൻ സർവ്വീസിൽ തുടരാൻ യോഗ്യനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് കളക്ടർ ശുപാർശ നൽകിയത്. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും സസ്പെൻഷൻ വരെ നൽകിയിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പവിത്രൻ ആവർത്തിക്കുകയാണെന്നു സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാര്‍ എ പവിത്രനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പവിത്രൻ സമൂഹമാധ്യമത്തിൽ പോസ്റ്റും കമന്റും പങ്കുവെച്ചിരുന്നു. ഇതേതുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിലൂടെയാണ് രഞ്ജിതയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പവിത്രൻ പങ്കുവച്ചത്.
സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം പലരും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലം കലർന്നതും, കൂടാതെ ജാതീയമായ അധിക്ഷേപവും കലർന്നതായിരുന്നു പവിത്രന്റെ പോസ്റ്റും കമൻറുകളും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









