പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി

Updated: Jul 21, 2016, 11:49 AM IST
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി
T.P.Senkumar: Courtesy: Wikipedia

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി  അഡ്മിനിസ്ട്രേറ്റീന് ടൈബ്ര്യൂണൽ തള്ളി. എന്നാല്‍,ശമ്പളത്തിൽ മാറ്റം വന്നെന്ന സെൻകുമാറിൻറ ആവശ്യം സി.എ.ടി പരിഗണിച്ചു. ശമ്പള സ്കെയിലിൽ മാറ്റം വരുത്തരുതെന്ന് സി.എ.ടി സർക്കാറിനോട് ആവശ്യപ്പെട്ടു.

 നടപടികള്‍ പാലിക്കാതെയും നിയമ വിരുദ്ധവുമായാണ് തന്നെ മാറ്റിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പൊലീസില്‍ നിന്നുണ്ടായ വീഴ്ചയും  കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതു വഴി സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ പ്രതിച്ഛായ തന്നെ മോശമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് സെന്‍കുമാറിനെ മാറ്റിയതെന്നും സര്‍ക്കാര്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.