ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. 

Last Updated : Jun 1, 2018, 06:23 PM IST
ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. 

പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. പനിയുള്ള അവസരത്തില്‍ കഴിവതും മറ്റുള്ളവരുമായുള്ള ഇടപഴകല്‍ ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.  ഇത് സാധാരണ രോഗം പോലെയല്ല. ശരീരത്തില്‍ വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇവിടെയുണ്ട്. രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘം ആവിടെ നിലയുറപ്പിക്കും. രണ്ടാം ഘട്ടത്തില്‍ നിപാ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച്‌ വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി വാര്‍ത്തക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. അതേസമയം, നിപ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്.

 

 

Trending News