Car Accident: തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്നാർ സ്വദേശിയും കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടു

Tamil Nadu Car Accident: ഗൂഡാര്‍വിള സ്വദേശി നിക്‌സണ്‍ രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : May 20, 2025, 02:09 PM IST
  • നിക്‌സന്റെ മറ്റൊരു മകള്‍ ഗുരുതരമായി പരിക്കേറ്റു
  • പരിക്കേറ്റ കുട്ടി കാങ്കയം ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്
Car Accident: തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്നാർ സ്വദേശിയും കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. നിക്‌സണ്‍ രാജ, ഭാര്യ ജാനകി, മകള്‍ കൈമി എന്നിവരാണ് മരിച്ചത്. കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്ററാണ് നിക്സൺ. ഇവർക്കൊപ്പം ഉണ്ടായിരുന്ന നിക്‌സന്റെ മറ്റൊരു മകള്‍ ഗുരുതര പരിക്കുകളോടെ കാങ്കയം ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാങ്കയത്തിന് പോയ ഇവര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചു മൂന്നാറിലേക്ക് വരുമ്പോഴാണ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലെ മരത്തില്‍ ഇടിച്ചത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News