Police Custody Death: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു; ഹൃദയാഘാതമെന്ന് നി​ഗമനം

Custody Death Ernakulam: എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ അലഞ്ഞുതിരിയുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Written by - Roniya Baby | Last Updated : Jan 24, 2026, 06:15 PM IST
  • മൃതദേഹം തൃക്കാക്കര കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
  • ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും
Police Custody Death: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു; ഹൃദയാഘാതമെന്ന് നി​ഗമനം

കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലായിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശിയായ ബാബുരാജ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ അലഞ്ഞുതിരിയുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Add Zee News as a Preferred Source

സ്റ്റേഷനിൽ പാർപ്പിച്ചിരുന്ന ബാബുരാജിന് പുലർച്ചെ മൂന്ന് മണിയോടെ അപസ്മാരം ബാധിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചു. നിലവിൽ മൃതദേഹം തൃക്കാക്കര കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. നേരത്തെയും സമാനമായ രീതിയിൽ നാട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ബാബുരാജിനെ പോലീസ് മുൻകരുതൽ നടപടിയായി കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News