Tanur Girls Missing Case: താനൂരില്‍ നിന്നും കാണാതായ പെൺകുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും

പൂനെയില്‍ നിന്നും പെൺകുട്ടികളുമായി മടങ്ങിയ പോലീസ് സംഘം ഇന്ന് ഉച്ചയോടെ താനൂരിലെത്തും.

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 08:35 AM IST
  • താനൂരില്‍ നിന്നു കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ ഇന്ന് കേരളത്തിലെത്തിക്കും
  • പൂനെയിൽ നിന്നും കണ്ടെത്തിയ കുട്ടികളെ ഇന്നലെ താനൂർ പോലീസിന് കൈമാറിയിരുന്നു
Tanur Girls Missing Case: താനൂരില്‍ നിന്നും കാണാതായ പെൺകുട്ടികളെ ഇന്ന് നാട്ടിലെത്തിക്കും

മലപ്പുറം: താനൂരില്‍ നിന്നു കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ ഇന്ന് കേരളത്തിലെത്തിക്കുമെന്ന് റിപ്പോർട്ട്. പൂനെയിൽ നിന്നും കണ്ടെത്തിയ കുട്ടികളെ ഇന്നലെ താനൂർ പോലീസിന് കൈമാറിയിരുന്നു. 

Add Zee News as a Preferred Source

Also Read: മാർച്ച് 13 ന് ഈ ജില്ലയിലെ സ്കൂൾ, സർക്കാർ ഓഫീസുകൾക്ക് അവധി, അറിയാം...

വിദ്യാര്‍ത്ഥിനികളുമായി പൂനെയില്‍ നിന്നും മടങ്ങിയ പോലീസ് സംഘം ഇന്ന് ഉച്ചയോടെ താനൂരിലെത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം അയക്കും.  പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് സംഘം കേരളത്തിൽ എത്തുന്നത്. ഇവർ തിരൂരിൽ ഇറങ്ങിയായിരിക്കും താനൂരിലേക്ക് പോവുക.  

ഇന്നലെ പുലര്‍ച്ചെയോടെയാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പെൺകുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. 

Also Read: വൃശ്ചിക രാശിക്കാർക്ക് ചെലവുകൾ ഏറും, കുംഭ രാശിക്കാർക്ക് സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

കുട്ടികളെ തിരികെയെത്തിച്ചതിന് ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുമെന്നും മലപ്പുറം എസ്പി ആര്‍. വിശ്വനാഥ് വ്യക്തമാക്കി.  ഇതിനിടയിൽ കുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലമിനെ പോലീസ് അറസ്റ്റ് ചെയ്തേക്കും.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണിവർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News