മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ടുപോയി തിരികെയെത്തിച്ച പെൺകുട്ടികളെ ഉടൻ കുടുംബത്തിനൊപ്പം വിടില്ലെന്ന് പൊലീസ്. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം മാത്രമെ വീട്ടുകാർക്കൊപ്പം വിടുകയുള്ളൂവെന്ന തീരുമാനത്തിലാണ് പൊലീസ്. കുട്ടികളുമായി സംസാരിച്ചപ്പോൾ അവർക്ക് കൂടുതൽ കൗൺസിലിങ് വേണമെന്ന് പൊലീസിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ ഇവരെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് പെൺകുട്ടികളെ മാറ്റിയിരിക്കുന്നത്.
അതേസമയം പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എടവണ്ണ സ്വദേശി അക്ബർ റഹീമിനെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികൾ മുംബൈയിലെ പാർലറിലെത്തിയത് യാദൃശ്ചികമെന്നും പൊലീസ് പറഞ്ഞു.
Also Read: Tanur Girls Missing Case: താനൂരിൽ പെൺകുട്ടികൾ നാടുവിട്ട് പോയ സംഭവം: ഒപ്പം സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
പെൺകുട്ടികളിൽ ഒരാൾ ആവശ്യപ്പെട്ടതിനാലാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ റഹിം പരിചയപ്പെട്ടത്. വീട്ടിൽ പ്രശ്നങ്ങളാണെന്നു്ം കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും റഹിമിനോട് പെൺകുട്ടി പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് റഹിം കൂടെപ്പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പെൺകുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. ഇവരെ ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ചു.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികൾ സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണിവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









