Tanur Girls Missing Case: താനൂരില്‍ നിന്നും നാടുവിട്ട പെൺകുട്ടികളെ നാട്ടിലെത്തിച്ചു; കൗൺസിലിംഗ് നൽകും

പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. ഇവരെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 05:14 PM IST
  • മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്.
  • പ്ലസ് ടു വിദ്യാർഥികളായ പെൺകുട്ടികൾ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്.
  • പെൺകുട്ടികൾ കൗൺസിലിം​ഗ് നൽകും.
Tanur Girls Missing Case: താനൂരില്‍ നിന്നും നാടുവിട്ട പെൺകുട്ടികളെ നാട്ടിലെത്തിച്ചു; കൗൺസിലിംഗ് നൽകും

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ടു പോയ പെൺകുട്ടികളെ തിരികെ നാട്ടിലെത്തിച്ചു. പൂനെയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. പ്ലസ് ടു വിദ്യാർഥികളായ പെൺകുട്ടികൾ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. പെൺകുട്ടികൾക്ക് കൗൺസിലിം​ഗ് നൽകും.

Add Zee News as a Preferred Source

ഇവർക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച റഹിം അസ്ലം എന്നയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പെൺകുട്ടികളിൽ ഒരാൾ ആവശ്യപ്പെട്ടതിനാലാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടിയെ റഹിം പരിചയപ്പെട്ടത്. വീട്ടിൽ പ്രശ്നങ്ങളാണെന്നു്ം കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും റഹിമിനോട് പെൺകുട്ടി പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് റഹിം കൂടെപ്പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്.

Also Read: Tanur girls missing case: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ

ഇന്നലെ പുലര്‍ച്ചെയോടെയാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പെൺകുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. 

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികൾ സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണിവർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News