ക്ഷേത്രസന്ദര്‍ശന വിവാദം: കടകംപള്ളിയ്ക്ക് ജാഗ്രതക്കുറവെന്ന് സംസ്ഥാന സമിതി

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സമിതി. മന്ത്രിയുടെ നടപടിയില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി സമിതി നിരീക്ഷിച്ചു. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. 

Last Updated : Sep 29, 2017, 03:12 PM IST
ക്ഷേത്രസന്ദര്‍ശന വിവാദം: കടകംപള്ളിയ്ക്ക് ജാഗ്രതക്കുറവെന്ന് സംസ്ഥാന സമിതി

തിരുവനന്തപുരം: ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സമിതി. മന്ത്രിയുടെ നടപടിയില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി സമിതി നിരീക്ഷിച്ചു. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. 

ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കി. പാര്‍ട്ടിയില്‍ നിന്ന് മുന്‍പ് പലരും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക കടകംപള്ളി പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. 

ശ്രകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ കടകംപള്ളി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദമായത്.  മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. എന്നാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമിതി അഭിപ്രായപ്പെട്ടു. 

Trending News