)
കൊച്ചി: സർവീസ് സഹകരണ ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്തി. എറണാകുളം പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ബാങ്കിന്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. ബാങ്കിലെ മുകൾ നിലയിലുള്ള കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് അശ്വതിയെ കണ്ടെത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് സംശയം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോടനാട് പോലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.