ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലുണ്ടായ പൈ​പ്പ് ബോം​ബ് സ്ഫോ​ട​നം പ്ര​ത്യേ​ക സ്ക്വാ​ഡ് അന്വേഷിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ത​ല​ശേ​രി എഎ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ര്‍, സി​ഐ​മാ​രാ​യ എം.​പി.​ആ​സാ​ദ്, വി.​വി.​ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.


28ന് ത​ല​ശേ​രി മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 


പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഫോടക വസ്തു നിരോധന നിയമ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേസെടുത്തിരിക്കുന്നത്. വ​ലി​യ പി​വി​സി പൈ​പ്പി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ഗ്ര​ശേ​ഷി​യു​ള്ള നാ​ട​ന്‍ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ചതെന്ന് ബോം​ബ് സ്ക്വാ​ഡ് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി. ബോം​ബ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 


തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്‍റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്‍റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്‍റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.


ബിജെപി അക്രമം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ല എന്നതിന്‍റെ തെളിവാണ് ബിജെപി മണ്ഡലം ഓഫീസിന് സമീപം നടന്ന സ്‌ഫോടനമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞിരുന്നു. അതേസമയം, സ്ഫോ​ട​ന​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെത്തിയിട്ടുണ്ട്.