കോഴിക്കോട്: എളേറ്റിൽ എംജെ ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ (15) ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് അക്രമത്തിൽ പങ്കെടുത്തവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളികളായവരെയും കേന്ദ്രീകരിച്ച് അന്വേഷണം. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയിൽ പങ്കാളികളായ വിദ്യാർഥികളെയും മുതിർന്നവരെയും കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
അതേസമയം, കൊലക്കേസിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർഥികൾ ഇന്നും പരീക്ഷയെഴുതും. പോലീസ് കാവലിലാണ് ഇവരെ പരീക്ഷ എഴുതിക്കുന്നത്. ഇന്നലെ റിമാൻഡിലായ വിദ്യാർഥി ഉൾപ്പെടെ ആറ് വിദ്യാർഥികളാണ് ജുവനൈൽ ഹോമിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നത്. പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിന് എതിരെ പ്രതിഷേധിക്കുമെന്ന് കെ എസ് യു പ്രഖ്യാപിച്ചു.
ALSO READ: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും പരിശോധിക്കും. ഗൂഢാലോചനയിൽ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയും വ്യക്തിഗതസന്ദേശങ്ങൾ വഴിയും പങ്കാളികളായ ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. സന്ദേശങ്ങൾ അയക്കാൻ വിദ്യാർഥികൾ ഉപയോഗിച്ച ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ലഭ്യമായ ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പരിശോധിക്കും. ശബ്ദ സന്ദേശങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുവഴി അക്രമം ആസൂത്രണം ചെയ്ത രീതി മനസ്സിലാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ട്യൂഷൻ സെന്ററിന് സമീപമുണ്ടായ ആക്രമണവും ഷഹബാസിന് നേരെയുണ്ടായ മർദ്ദനവും ആസൂത്രിതമാണെന്ന് അക്രമി സംഘത്തിന്റെ സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









