കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യാസർ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്ത്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. താമരശേയിൽ തന്നെയാണ് സ്വന്തം ഉമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവവും ഉണ്ടായത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് സൂചന.
ഫെബ്രുവരി 18ന് ആണ് ആ കൊലപാതകം നടന്നത്. അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന കായിക്കൽ സുബൈദ (52) ആണ് മകൻ ആഷിഖിന്റെ (25) വെട്ടേറ്റ് മരിച്ചത്. മൂന്ന് വയസുകാരി മകൾ സെന്നുവിന് പെരുന്നാളിന് വസ്ത്രം വാങ്ങി വരാമെന്ന് പറഞ്ഞുപോയ യാസിർ ആയുധവുമായി തിരികെയെത്തി ഭാര്യ ഷിബിലയെ (23) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
ഷിബിലയും യാസിറും 2020ൽ ആണ് വിവാഹിതരായത്. തുടർന്ന് അടിവാരത്തെ വാടകവീട്ടിലായിരുന്നു താസമം. മൂന്ന് മാസം മുൻപ് ഷിബില ഈങ്ങാപ്പുഴയിലെ കക്കാട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. ലഹരിക്ക് അടിമയായ യാസിറിന്റെ ഉപദ്രവത്തെ തുടർന്നാണ് ഷിബില തിരിച്ചുവന്നതെന്നാണ് സൂചന. തിരികെ ചെന്നില്ലെങ്കിൽ കൊല്ലുമെന്ന് യാസിർ ഷിബിലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
ചൊവ്വാഴ്ച രാത്രി 7.10ന് കാറിൽ ഷിബിലയുടെ വീട്ടിലെത്തിയ യാസിർ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ (48), മാതാവ് ഹസീന (44) എന്നിവർക്കും വെട്ടേറ്റു. അബ്ദുറഹ്മാന്റെ പരിക്ക് ഗുരുതരമാണ്. ഷിബില സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.