കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയ സംഭവത്തിൽ പത്താം ക്ലാസുകാരൻ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷഹബാസിനെ കൊല്ലുമെന്ന് വിദ്യാർഥികൾ പറയുന്ന ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുകയാണ്.
കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചാൽ പോലീസ് കേസെടുക്കില്ലെന്നാണ് ശബ്ദ സന്ദേശത്തിൽ ഒരു വിദ്യാർഥി പറയുന്നത്. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചുകഴിഞ്ഞാൽ ഒരു വഷയവും ഇല്ല, പൊലീസ് കേസെടുക്കില്ലെന്നാണ് ഈ വിദ്യാർഥി പറയുന്നത്. കേസ് ഉണ്ടാകില്ലെന്നും കേസ് തള്ളിപ്പോകുമെന്നും വിദ്യാർഥികൾ പരസ്പരം പറയുന്നുണ്ട്.
സംഘർഷത്തിന് പിന്നാലെ അക്രമി സംഘത്തിലുണ്ടായിരുന്നവർ തമ്മിൽ സംസാരിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പിലും വാട്സാപ്പ് ഗ്രൂപ്പിലും ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആക്രമണം നടത്താൻ എല്ലാവരും ഒത്തുകൂടണമെന്ന ആഹ്വാനവും സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെയാണ് പങ്കുവച്ചത്.
എളേറ്റിൽ വട്ടോളി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുടെ ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. തിരിച്ചടിക്കാൻ എല്ലാവരും ട്യൂഷൻ സെന്ററിന് സമീപം എത്താനാണ് ആഹ്വാനം ചെയ്തത്. മുഹമ്മദ് ഷഹബാസിനെ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും സംഘത്തിൽ മുതിർന്നവർ ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ ഉമ്മ കെപി റംസീന പറയുന്നു. ഷഹബാസിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞതെന്ന് റംസീന പറഞ്ഞു.
വിദ്യാർഥികൾ സംഘം തിരിഞ്ഞ് ഏറ്റമുട്ടിയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച മുഹമ്മദ് ഷഹബാസ് വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









