Thamarassery Student Death: ആസൂത്രണം ചെയ്തു, കരുതിക്കൂട്ടി കൊന്നു; വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

Thamarassery Student Clash:  മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30ഓടെ മരണം സ്ഥിരീകരിച്ചു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 06:53 AM IST
  • വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്
  • പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്
Thamarassery Student Death: ആസൂത്രണം ചെയ്തു, കരുതിക്കൂട്ടി കൊന്നു; വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30ഓടെ മരണം സ്ഥിരീകരിച്ചു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Add Zee News as a Preferred Source

വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. താമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.

ALSO READ: ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കല്‍, ഏറ്റുമുട്ടി വിദ്യാ‍ർഥികൾ; പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച വിദ്യാർഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

പുറമേ മുറിവൊന്നും ഇല്ലാതിരുന്നതിനാൽ ഷഹബാസിനെ സഹപാഠികൾ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഛ‍ർദ്ദിച്ചു. പിന്നീട് തളർന്നിരുന്നു. ആരെങ്കിലും ലഹരി വസ്തുക്കൾ നൽകിയതാണെന്ന് സംശയിച്ച വീട്ടുകാർ സഹപാഠികളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് വ്യാഴാഴ്ച രാത്രി താമരശേരി ​ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ​ഗുരുതരമായതിനാൽ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News