Thamarassery Student Death: പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും, കുട്ടികളുടെ അക്രമ വാസന പഠിക്കുമെന്ന് ബാലാവകാശ കമ്മീഷൻ

Education Department: സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷണം നടത്തുക. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 12:28 PM IST
  • താമരശേരിയിലാണ് പത്താം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്
  • വാട്സാപ്പ്, ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പുകളിലൂടെ ആസൂത്രണം ചെയ്താണ് കൊല നടത്തിയത്
Thamarassery Student Death: പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും, കുട്ടികളുടെ അക്രമ വാസന പഠിക്കുമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.

Add Zee News as a Preferred Source

മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷണം നടത്തുക. ഷഹബാസിന്റെ മരണം ഏറെ ദുഖകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Minister V Sivankutty Facebook Post: ''താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ  പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News