Thamarassery Student Death: 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിക്കരുത്'; ഷഹബാസിൻ്റെ മരണത്തിൽ പിതാവ് ഇക്ബാൽ

Thamarassery Student Death Case: പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും ഇക്ബാൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 04:40 PM IST
  • സംഭവത്തിൽ പോലീസുകാരന്റെയും അധ്യാപികയുടെയും മക്കൾ പ്രതികളാണ്
  • സർക്കാരിലും കോടതിയിലും വിശ്വാസം ഉണ്ട്
  • പോലീസ് സ്വാധീനങ്ങൾക്ക് വഴങ്ങരുത്
Thamarassery Student Death: 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിക്കരുത്'; ഷഹബാസിൻ്റെ മരണത്തിൽ പിതാവ് ഇക്ബാൽ

കോഴിക്കോട്: പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും താമരശേരിയിൽ കൊലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും ഇക്ബാൽ പറഞ്ഞു.

Add Zee News as a Preferred Source

മർദ്ദനത്തിന് പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇക്ബാൽ പറഞ്ഞു. സംഭവത്തിൽ പോലീസുകാരന്റെയും അധ്യാപികയുടെയും മക്കൾ പ്രതികളാണ്. സർക്കാരിലും കോടതിയിലും വിശ്വാസം ഉണ്ട്. പോലീസ് സ്വാധീനങ്ങൾക്ക് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് തീരണമെന്നും പ്രതികാര ചിന്ത ഉണ്ടാകരുതെന്നും ഇക്ബാൽ പറഞ്ഞു.

ALSO READ: താമരശേരി ഷഹബാസ് കൊലപാതകം; പൊലീസ് സുരക്ഷയിൽ പ്രതികള്‍ നാളെ പരീക്ഷയെഴുതും

അതേസമയം, സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. മുൻപ് പിടിയിലായ അഞ്ച് വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം.

സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് അന്വേഷണത്തിന്റെ ഭാ​ഗമായി കൂടുതൽ മൊഴികൾ രേഖപ്പെടുത്താനാണ് നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News