Thamarassery Student Death: കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫും കെഎസ്‌യുവും

Thamarassery Student Death: മണ്ണിനടിയിലുള്ള ഷഹബാസ് എഴുതാത്ത പരീക്ഷ ഷഹബാസിന്റെ കൊലയാളികളും എഴുതേണ്ട എന്നായിരുന്നു എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 01:52 PM IST
  • ആരോപണ വിധേയരായ കുട്ടികളെ ജുവൈനൽ ഹോമിൽ പരീക്ഷ എഴുതിക്കാൻ ആലോചന
  • പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം
Thamarassery Student Death: കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫും കെഎസ്‌യുവും

കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കുട്ടികളെ ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം. 

Add Zee News as a Preferred Source

Also Read: പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന.  എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു.  ജുവൈനൽ ഹോമിലേക്ക് കെഎസ്‌യുവും എംഎസ്എഫും  നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസ്‌, കെഎസ്യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ജുവനൈൽ ഹോമിൻ്റെ മതിൽ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പോലീസ് തടഞ്ഞു.

Also Read: മുഖ്യപ്രതിയുടെ പിതാവിന് 'ക്വട്ടേഷൻ ബന്ധം'? തെളിവായി 'ടിപി കേസ് പ്രതിക്കൊപ്പമുള്ള ചിത്രം', നഞ്ചക്കുണ്ടായിരുന്നതും ഇയാളുടെ വീട്ടിൽ

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പോലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. കുട്ടികളെ പരീക്ഷയ്ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യവുമായി എംഎസ്എഫും രംഗത്തെത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News