Thamarassery Student Death: ഷഹബാസ് കൊലക്കേസ്; പ്രതികളായ 5 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി

Thamarassery Student Death: പ്രതികളായ വിദ്യാർഥികൾക്കു ജുവനൈൽ ഹോമിനുള്ളിൽ തന്നെ പരീക്ഷ എഴുതാൻ പൊലീസ് സാഹചര്യമൊരുക്കി

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 03:42 PM IST
  • പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് ശനിയാഴ്ചയാണു മരിച്ചത്.
  • വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയ്‌ക്കേറ്റ മാരക പരുക്കാണ് മരണകാരണം.
  • ഇതോടെയാണു പ്രതികളായ 5 വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ്, ജുവനൈൽ ഹോമിലേക്കു മാറ്റിയത്
Thamarassery Student Death: ഷഹബാസ് കൊലക്കേസ്; പ്രതികളായ 5 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി

കോഴിക്കോട്: ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി. പ്രതികളായ വിദ്യാർഥികൾക്കു വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനുള്ളിൽ തന്നെ എസ്എസ്എസ്എൽസി പരീക്ഷ എഴുതാൻ പൊലീസ് സാഹചര്യമൊരുക്കി. താമരശ്ശേരി സ്കൂളിൽ എത്തിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യത്തെ തീരുമാനം.

Add Zee News as a Preferred Source

താമരശ്ശേരിയിലേക്കു കൊണ്ടുചെന്നാൽ ഒരുകാരണവശാലും പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ വിദ്യാര്‍ത്ഥ സംഘടനകൾ നിലപാടെടുത്തു. പിന്നീട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനടുത്തുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കാനായിരുന്നു നീക്കം. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് ശനിയാഴ്ചയാണു മരിച്ചത്. വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയ്‌ക്കേറ്റ മാരക പരുക്കാണ് മരണകാരണം. ഇതോടെയാണു പ്രതികളായ 5 വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ്, ജുവനൈൽ ഹോമിലേക്കു മാറ്റിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News