)
കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപണം നേരിടുന്ന സഹവിദ്യാർഥികൾക്ക് പഠനവിലക്ക് പാടില്ലെന്ന നിർദേശവുമായി ബാലാവകാശ കമ്മിഷൻ രംഗത്ത്.
സംഭവത്തെ തുടർന്ന് ആറു വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് നിയമ വിരുദ്ധമാണെന്നാണ് ബാലാവകാശ കമ്മിഷന്റെ വിലയിരുത്തൽ. വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം ഞായറാഴ്ചയ്ക്കകം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലുള്ളത്.
നേരത്തെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫലം തടഞ്ഞുവെക്കാനും മൂന്നുവർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പരീക്ഷാ കമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കമ്മിഷനെ സമീപിച്ചത്.
വിഷയത്തിൽ കമ്മീഷന്റെ നിഗമനം ഇപ്രകാരമാണ് 'വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു വെക്കാനുള്ള തീരുമാനം അനുച്ഛേദം 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. കുട്ടികൾ ആരോപണവിധേയർ മാത്രമാണ്. പരിക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ഫലപ്രഖ്യാപനം തടയേണ്ട. പ്രസിദ്ധീകരിക്കുന്നതുകൊണ്ട് നിയമനടപടികൾക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും ഫലം നടഞ്ഞു വെക്കുന്നതിനും കൂട്ടികളെ ഡീബാർ ചെയ്യുന്നതിനും പരീക്ഷാ സമയത്ത് ക്രമക്കേട് നടക്കണം. ഇവിടെ അതുണ്ടായിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. മറ്റു കേസുകേസുകളിൽ കുറ്റാരോപിതരായ കൂട്ടികൾ പരീക്ഷയെഴുതുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഈ കേസിൽ മാത്രം വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മെയ് 20 വരെയാണ് ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം. ഫലം തടഞ്ഞുവച്ചതിനാൽ കുറ്റാരോപിതർക്ക് അപേക്ഷ നൽകാൻ കഴിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.