കുപ്പിവെള്ളം പത്ത് രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

Last Updated : Jan 30, 2018, 07:49 PM IST
കുപ്പിവെള്ളം പത്ത് രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

കൊച്ചി: കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

പക്ഷേ എന്നുമുതല്‍ വില കുറയ്ക്കണമെന്നുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചു. 

അവശ്യ വസ്തുവെന്ന പരിഗണനയിലും കോര്‍പറേറ്റ് കമ്പനികളെ അപേക്ഷിച്ച്‌ വില കുറച്ച്‌ ഉപഭോക്താക്കളെ കൂടുതല്‍ നേടാനുമാണ് വിലയില്‍ വരുത്തുന്ന മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. 

അതേസമയം സര്‍ക്കാര്‍ പുറത്തിറക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വയ്ക്ക് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില. വില കുറയ്ക്കുന്നതിനാല്‍ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.

Trending News