Kerala Legislative Assembly Building: കാൽ നൂറ്റാണ്ടിന്റെ നിറവിൽ കേരള നിയമസഭ മന്ദിരം

The Kerala Legislative Assembly in its Silver Jubilee: മാറി മാറി വന്ന സര്ർക്കാർ മന്തികത്തിന്ർറ നിര്ർമ്മാണ് പ്രവടത്തനം വൈകിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 17, 2023, 07:36 PM IST
  • പ്രധാനമായും അതിന്റെ ഡിസൈൻ തന്നെയായിരുന്നു നിർമ്മാണം പൂർത്തിയാക്കുന്നതിൽ പ്രധാന വെല്ലു വിളിയായി മാറിയത്.
  • ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് പുതിയ മന്ദിരത്തിൽ പ്രവർത്തനം തുടങ്ങുന്നത്.
  • 1996 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ആണ് ഇന്നു നാം കാണുന്ന നിയമസഭ മന്ദിരമാക്കാനായി പ്രയത്നിച്ചത്.
Kerala Legislative Assembly Building: കാൽ നൂറ്റാണ്ടിന്റെ നിറവിൽ കേരള നിയമസഭ മന്ദിരം

സിൽവർ ജൂബിലി നിറവിൽ നിൽക്കുകയാണ് കേരള നിയമസഭാ മന്ദിരം. മെയ് 22 ഓടെ കാൽ നൂറ്റാണ്ട് തികയുകയാണ് മന്ദിരത്തിന്. പല രാജ്യങ്ങളിലെ പാർലമെന്റുകളും നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ചാണ് പൊതുമരാമത്തിന് കീഴിലുള്ള കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരള നിയമസഭ രൂപ കല്പന ചെയ്തിരിക്കുന്നത്. ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് പുതിയ മന്ദിരത്തിൽ പ്രവർത്തനം തുടങ്ങുന്നത്. 1998 മെയ്‌ 22 ന്. പഴയ നിയമസഭ ഹാള് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ആയിരുന്നു.

Add Zee News as a Preferred Source

കൂടുതൽ സൗകര്യം എന്ന് ആശയത്തിലാണ് പുതിയ മന്ദിരം എന്ന നിർദ്ദേശം വരുന്നത്. ഈ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പുതിയ നിയമസഭയ്ക്ക് ശിലയിട്ടത്. എന്നാൽ അതിനുശേഷം നിർമ്മാണം പൂർത്തിയാകാതെ വർഷങ്ങളോളം കാട് പിടിച്ച് സ്ഥലം കിടന്നു. പ്രധാനമായും അതിന്റെ ഡിസൈൻ തന്നെയായിരുന്നു നിർമ്മാണം പൂർത്തിയാക്കുന്നതിൽ പ്രധാന വെല്ലു വിളിയായി മാറിയത്. തൂണുകളില്ലാതെ വിശാലമായ താഴികക്കുടം നിർമ്മിക്കുക എന്നത് അല്പം പ്രയാസമേറിയതായിരുന്നു.

ALSO READ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾ വിലക്കി ഹൈക്കോടതി

ഇതിനൊപ്പം സർക്കാരിന്റെ അനാസ്ഥയും ആയപ്പോൾ നിർമ്മാണ പ്രവർത്തനം പൂർണ്ണമായും നിലച്ചു. പിന്നീട് 1987ൽ ഭരണത്തിൽ എത്തിയ നായനാർ സർക്കാർ ആണ് നിയസഭാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ നൽകിയത്. എന്നാൽ പിന്നീട് സർക്കാർ മാറിമറഞ്ഞു എത്തിയപ്പോൾ വീണ്ടും നിലച്ചു. അതിനു ശേഷം 1996 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ആണ് ഇന്നു നാം കാണുന്ന നിയമസഭ മന്ദിരമാക്കാനായി പ്രയത്നിച്ചത്. ഇതിനായി ഉന്നത സമിതിയെ നിയോഗിച്ചു.

പ്രകാരം നിർമ്മാണത്തിന് സമയ പരിധിയും നിശ്ചയിച്ചു. മുഖ്യമന്ത്രി ഇ കെ നായനനാരുടെ നേതൃത്വത്തിൽ മറ്റു മന്ത്രിമാരെയും ഏകോപിപ്പിച്ച് നിർമ്മാണ പ്രവർത്തനം ധ്രുതഗതിയിൽ ആക്കി. രാഷ്ട്രപതി കെ ആർ നാരായണനാണ് 1998 മെയ് 22ന് നിയമസഭയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത മാസം ജൂൺ 29ന് പത്താം നിയമസഭയുടെ കാലത്ത് ആര് സമ്മേളനം ഇവിടെ ചേർന്നു. പിന്നീട് കേരളത്തിലെ പല സുപ്രധാന സംഭവങ്ങളുടെ ചർച്ചയ്ക്കും മറ്റും ഈ സഭ സാക്ഷിയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News