വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിച്ചു.

Last Updated : Feb 16, 2019, 04:06 PM IST
വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു

കോഴിക്കോട്: കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിച്ചു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്​ ഭൗതികദേഹം കൊണ്ടുവന്നത്​. മുഖ്യമന്ത്രിക്ക്​ വേണ്ടി മന്ത്രി ഇ.പി ജയരാജൻ, ഗവർണർക്ക്​ വേണ്ടി മലപ്പുറം കലക്​ടർ, കേന്ദ്ര സർക്കാറിന്​ വേണ്ടി കേന്ദ്ര മന്ത്രി അൽഫോൺസ്​ കണ്ണന്താനം എന്നിവരുടെ നേതൃത്വത്തിൽ ഭൗതികദേഹം ഏറ്റുവാങ്ങി.

കൂടാതെ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു​. മൃതദേഹം ഉടൻ തന്നെ റോഡുമാർഗം വയനാട്ടിലേക്ക്​ കൊണ്ടുപോകും. ല​ക്കി​ടി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ ​വ​ച്ച​ശേ​ഷം വീട്ടിലേക്ക്​ മാറ്റും. തുടർന്ന്​ തൃ​ക്കൈ​പ​റ്റ മു​ക്കം​കു​ന്ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ഥാ​ന, സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

 

 

Trending News