സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന്‍ കെ. എം മാണി

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന് കെ. എം മാണി. സിപിഐയെ കാനം രാജേന്ദ്രന്‍ മാനം കെടുത്തുകയാണെന്നും സിപിഐയ്ക്ക് രണ്ടാം സ്ഥാനം പോകുമെന്നുള്ള ഭയമാണെന്നും കെ. എം മാണി പ്രതികരിച്ചു.

Last Updated : Jan 20, 2018, 03:17 PM IST
സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന്‍ കെ. എം മാണി

കോട്ടയം: സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന് കെ. എം മാണി. സിപിഐയെ കാനം രാജേന്ദ്രന്‍ മാനം കെടുത്തുകയാണെന്നും സിപിഐയ്ക്ക് രണ്ടാം സ്ഥാനം പോകുമെന്നുള്ള ഭയമാണെന്നും കെ. എം മാണി പ്രതികരിച്ചു.

കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‍ സൂചിപ്പിച്ച മാണി യുഡിഎഫിലേക്ക് പോകാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി. യുഡിഎഫിലേക്ക് തിരികെ വിളിച്ചതിന് നന്ദിയുണ്ടെന്നും മാണി സൂചിപ്പിച്ചു. 

വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്ന് കഴിഞ്ഞ ദിവസം  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആക്ഷേപിച്ചിരുന്നു.

Trending News