തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ. 'കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്. 504 ൽ അധികം പഞ്ചായത്തുകളിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു വരുന്നു. 54 ലധികം മുനിസിപ്പാലിറ്റി യുഡിഎഫ് നേടി. എൽഡിഎഫ് കുത്തകയായിരുന്ന കോർപ്പറേഷനിലും യുഡിഎഫിന് വിജയം. ഗ്രാമ പഞ്ചായത്തിലും മികച്ച പ്രകടനമാണ് യുഡിഎഫ് ' എന്ന് ഷാഫി പറണ്പിൽ പറഞ്ഞു.
അധികാരത്തിലിരിക്കുന്ന ശക്തിയേക്കാൾ വലിയ ശക്തി ജനങ്ങളാണെന്ന് ബോധ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണിതെന്നും, ഈ ജനവിധിയിൽ കേരള ജനതയോട് നന്ദി രേഖപ്പെടുത്തുന്നതായും ഷാഫി പറമ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









